SEARCH


Thee Chamundi - തീ ചാമുണ്ടി തെയ്യം

Thee Chamundi - തീ ചാമുണ്ടി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Thee Chamundi - തീ ചാമുണ്ടി തെയ്യം

ഒറ്റക്കോലം എന്നും ഈ തെയ്യം അറിയപ്പെടുന്നു.

ലോകത്തിനു തന്നെ ഭാരമായ ഭയങ്കരനായ ഹിരണ്യകശിപു എന്ന അസുരനെ വധിക്കാൻ മഹാവിഷ്ണു നരസിംഹാവതാരം കൈകൊണ്ടു. തൃസന്ധ്യക്കു ഉമ്മറപ്പടിയിൽ വച്ച് നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ കൊന്നു കുടൽ പിളർന്നു രക്തം കുടിച്ചു. മഹാവിഷ്ണുവിൻറെ ഈ സംഹാരം കണ്ടു ഈരേഴുപതിനാല് ലോകങ്ങളും ആഹ്ലാദിച്ചു. ദേവഗണങ്ങൾ വിഷ്ണുവിനെ വാഴ്ത്തി, കൊട്ടും കുഴൽ വിളികളുമായി അപ്സരകന്യകമാർ നൃത്തം ചെയ്തു. നാരദ - വസിഷ്ഠാദി താപസന്മാർ നാരായണമന്ത്രം ജപിച്ചു. ഭൂമിയും ആകാശവും പാതാളവും വിഷ്ണുമായയിൽ മതിമറന്നു സന്തോഷിച്ചു. എന്നാൽ അഗ്നിദേവനു മാത്രം ഇതൊന്നും ഇഷ്ടമായില്ല. എല്ലാ സന്തോഷങ്ങളിൽ നിന്നും വിട്ടു നിന്ന് ഹിരണ്യവധം ഒരു നിസാര കാര്യമാണെന്നും ആർക്കും ചെയ്യാൻ കഴിയുന്നതാണെന്നും പറഞ്ഞു ഭഗവാനെ വിമർശിച്ചു. ഇതറിഞ്ഞു കോപിതനായി വിഷ്ണു, അഗ്നിദേവന്റെ അഹംഭാവം മാറ്റാൻ തീരുമാനിച്ചു ആകാശത്തോളം ഉയരത്തിൽ ആളിക്കത്തുന്ന ഹോമകുണ്ഡത്തിലേക്കു എടുത്തു ചാടി എന്നിട്ടു അഹങ്കാരിയായ അഗ്നിദേവനെ കണക്കില്ലാതെ പ്രഹരിച്ചു.ഒടുവിൽ കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തെ വെറും ചാരമാക്കി മാറ്റി. അങ്ങനെ അഗ്നിദേവന്റെ അഹങ്കാരം തീർത്ത ഭഗവാന്റെ സ്വരൂപമാണ് തീ ചാമുണ്ഡി അഥവാ ഒറ്റക്കോലം. അഗ്നിക്കോട്ടയിൽ അഭയം നേടിയ ഹിരണ്യകശിപുവിനെ തിരയുന്ന സങ്കല്പവും ഒറ്റക്കോലത്തിനുണ്ട്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848